തിരുവനന്തപുരത്ത് സംഘർഷം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2023 09:06 PM  |  

Last Updated: 24th March 2023 09:08 PM  |   A+A-   |  

protest1

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: കെഎസ്‌യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയ സംഭവത്തിലായിരുന്നു പ്രതിഷേധം.

പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. 

രാ​ഹുൽ ​ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. 

കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജനാധിപത്യത്തിനെതിരെ ഹിംസാത്മക കടന്നാക്രമണം'- രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ