അപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം 
Kerala

ആലപ്പുഴയില്‍ കാര്‍ ഓട്ടോയിലിടിച്ചു; രണ്ടുപേര്‍ മരിച്ചു

ഓട്ടോ ഡ്രൈവര്‍ അജ്മല്‍ഖാനും ഓട്ടോയിലെ യാത്രക്കാരി തങ്കമ്മയുമാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കാര്‍ ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ ചാരുംമൂട് സമീപം പത്തിശേരിയില്‍ കാര്‍ നിയന്ത്രണം വിട്ടാണ് അപകടം. ഓട്ടോ ഡ്രൈവര്‍ അജ്മല്‍ഖാനും ഓട്ടോയിലെ യാത്രക്കാരി തങ്കമ്മയുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്