Auto driver alleges police assault in Thiruvananthapuram 
Kerala

ഭാര്യ പരാതിപ്പെട്ടു, ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി

പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പൊലിസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഉണ്ടായ ബലപ്രയോഗത്തിന്റെ പരിക്കെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോ ഡ്രൈവരെ പൊലീസ് മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ദസ്തക്കീറിനെ മണ്ണന്തല പൊലീസ് മര്‍ദിച്ചെന്നാണു ആരോപണം. ദസ്തക്കീര്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഭാര്യയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ദസ്തക്കീറിനെ സ്റ്റേഷനിലെത്തിച്ചു പൊലീസ് മര്‍ദിച്ചെന്നാണു കുടുംബത്തിന്റെ ആരോപണം.

ജാമ്യത്തിലിറങ്ങിയ ദസ്തക്കീര്‍ വീട്ടിലെത്തിയത് അവശനിലയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കാലിന്റെ തുടഭാഗത്തുള്ള പരിക്ക് പൊലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണെന്നാണ് ആരോപണം.

എന്നാല്‍, മര്‍ദനാരോപണം മണ്ണന്തല പൊലിസ് നിഷേധിച്ചു. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പൊലിസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഉണ്ടായ ബലപ്രയോഗത്തിന്റെ പരിക്കുകളാണ് ശരീരത്തില്‍ എന്നും മനഃപൂര്‍വമായ മര്‍ദനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. പൊലീസ് മര്‍ദനത്തെ കുറിച്ച് ആരോപണം ഉയര്‍ത്തുമ്പോഴും വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

Auto driver alleges police assault in Thiruvananthapuram. The allegation is that the Mannanthala police beat up Dastakhir, a native of Nalanchira, Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

ഒറ്റ പ്രീമിയം അടച്ചയുടന്‍ പെന്‍ഷന്‍, നിരവധി മറ്റു ആനുകൂല്യങ്ങള്‍; അറിയാം സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT