പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. രാത്രിയിലെ യാത്രയ്ക്കിടെ ആളില്ലാത്ത സ്ഥലത്തേയ്ക്ക് വാഹനം ഓടിച്ച ഡ്രൈവര്‍ ജിയാസ് ആണ് സ്ത്രീയെ ഉപദ്രവിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി  ഓടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. പ്രതിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

വെളളിയാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയാണ് കിഴക്കേകോട്ടയില്‍ നിന്നും ഓട്ടോയില്‍ കയറിയത്. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയിലേക്കാണ് ഡ്രൈവര്‍ ജിയാസ് വാഹനം കൊണ്ടുപോയത്. മുട്ടത്തറയില്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്ത്രീയെ പ്രതി ഉപദ്രവിച്ചു. നിലവിളിച്ചപ്പോള്‍ വാ പൊത്തിപിടിച്ചു മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. 

ഇതിന് ശേഷം സ്ത്രീയെ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു ലോഡ്ജിന്റെ മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി തൊട്ടടുത്തുള്ള സെക്യൂരിറ്റിയോട് സഹായം തേടുകയായിരുന്നു. അപ്പോഴേക്കും ഓട്ടോയുമായി ജിയാസ് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് ജിയാസിനെ ഫോര്‍ട്ട് പൊലീസ് അറസ്‌ററ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT