പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോ സവാരിക്കിടെ നാല് വർഷം മുമ്പത്തെ കഥ പറഞ്ഞു; നഷ്ടപ്പെട്ട സ്വർണപ്പാദസരം തിരിച്ചുകിട്ടി

സിനിമയിൽ കണ്ടാൽ പോലും വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇത് വെറും കഥയല്ല, ഒരുപാട് ട്വിസ്റ്റും ടേണും നിറഞ്ഞ യഥാർത്ഥ സംഭവം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നാലു വർഷം മുൻപ് നടത്തിയ ഓട്ടോ സവാരിയിൽ സ്വർണപ്പാദസരം നഷ്ടപ്പെടുക. വർഷങ്ങൾക്കിപ്പുറം അതേ ഓട്ടോയിൽ വീണ്ടും യാത്ര,  സംസാരത്തിനിടെ പഴയ കഥ പൊങ്ങിവന്നു, ഒടുവിൽ നഷ്ടപ്പെട്ട പാദസരം തിരികെ കൈയിൽ. സിനിമയിൽ കണ്ടാൽ പോലും വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇത് വെറും കഥയല്ല, ഒരുപാട് ട്വിസ്റ്റും ടേണും നിറഞ്ഞ യഥാർത്ഥ സംഭവം തന്നെ. 

നിലമ്പൂർ സ്വദേശികളായ ഹനീഫയ്ക്കും അൻസയക്കുമാണ് കഥയിലെ താരങ്ങൾ. 18 വർഷമായി ഓട്ടോ ഓടിക്കുകയാണു ഫനീഫ.  നാലു വർഷം മുൻപ് ഒരു ദിവസം ഓട്ടോ കഴുകുന്നതിനിടെയാണ് സീറ്റിനിടയിൽനിന്നു രണ്ടു പാദസരം കിട്ടിയത്. സീറ്റ് കഴുകി വൃത്തിയാക്കുന്നത് മാസങ്ങളുടെ ഇടവേളയിലായതുകൊണ്ടുതന്നെ സം​ഗതി ആരുടേതാണെന്ന് പിടികിട്ടിയില്ല. പാദസരം തേടി യഥാർഥ ഉടമ എത്തുമെന്ന പ്രതീക്ഷയിൽ അയാൾ‌ കാത്തിരുന്നു. 

ലോക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും അന്യന്റെ മുതൽ കൈവശപ്പെടുത്താൻ ഹനീഫ ചിന്തിച്ചില്ല. നാല് വർഷങ്ങൾക്കിപ്പുറം നിലമ്പൂർ ആശുപത്രി റോഡിൽനിന്നു വീട്ടിൽ പോകാനായി അൻസ ഹനീഫയുടെ ഓട്ടോയിൽ കയറി. സംസാരത്തിനിടെ മകളുടെ പാദസരം ഓട്ടോയിൽ മറന്ന കഥ പറഞ്ഞു. എക്സ്റേ എടുക്കുന്നതിനുവേണ്ടി ഊരിയ പാദസരം രണ്ടും ചേർത്ത് കൊളുത്തായാണ് കൈയിൽ സൂക്ഷിച്ചതെന്നുകൂടി അൻസ പറഞ്ഞു. ഇതു കേട്ടതോടെ താൻ നിധിപോലെ ഇത്രയും കാലം സൂക്ഷിച്ചുവച്ച പാദസരത്തിന്റെ ഉടമയം ഹനീഫ തിരിച്ചറിഞ്ഞു. അന്നു തന്നെ അൻസയുടെ വീട്ടിലെത്തി ഹനീഫ സ്വർണം കൈമാറി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

സ്വത്ത് ഭാഗം വച്ചപ്പോള്‍ സഹോദരിമാരുടെ മക്കള്‍ക്ക് നല്‍കി; 72 കാരിയെ തീകൊളുത്തി കൊന്നു; സഹോദരിപുത്രന് ജീവപര്യന്തം

അടുക്കളയിലെ മീൻ മണം ഇല്ലാതാക്കാം

SCROLL FOR NEXT