കെ സ്വിഫ്റ്റ് ജീവനക്കാരന്‍ ഓട്ടോ ഡ്രൈവറെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

ഓട്ടോ ബസില്‍ ഉരസി; കെ സ്വിഫ്റ്റ്  ജീവനക്കാര്‍ ഡ്രൈവറെ തല്ലി; ആശുപത്രിയില്‍ 

കടുത്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇമ്മാനുവേലിനാണ് മര്‍ദനമേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. കടുത്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇമ്മാനുവേലിനാണ് മര്‍ദനമേറ്റത്.

വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് മുന്നില്‍ ചവിട്ടി നിര്‍ത്തി പുറത്തിറങ്ങിവന്ന കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ബസിലെ ഡ്രൈവറും മര്‍ദിച്ചുവെന്നും ഇമ്മാനുവേല്‍ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോട്ടയത്ത് നിന്ന് അടൂരിലേക്ക് പോകുന്ന ബസിലെ ജീവനക്കാരാണ് മര്‍ദിച്ചത്. 

മര്‍ദനമേറ്റ ഡ്രൈവറെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സ്വിഫ്റ്റ് ജീവനക്കാര്‍ക്കെതിരെ ഇമ്മാനുവേല്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം