Auto taxi driver attacked with helmet; accused remanded SAMAKALIKAMALAYALAM
Kerala

ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; പ്രതി റിമാന്‍ഡില്‍

ഹെല്‍മറ്റ് ഊരി തലയുടെ പുറകില്‍ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍. ഓട്ടോടാക്‌സി ഡ്രൈവറായ കരുവന്നൂര്‍ എട്ടുമന സ്വദേശി പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് അലി(56) യെ ഹെല്‍മറ്റ് കൊണ്ട് പരിക്കേല്‍പ്പിച്ചതിന് തോട്ടുവറ വീട്ടില്‍ ജിതിന്‍( 27 )നെയാണ് അറസ്റ്റ് ചെയതത്. തൃശൂര്‍ റൂറല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവം. പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു ആക്രമണം നടന്നത്. ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്‌സിയില്‍ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററില്‍ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോള്‍ വാഹനം വലത്തോട്ട് നീങ്ങിയതിനാല്‍ എതിരെ നിന്നും സ്‌കൂട്ടറില്‍ വന്ന പ്രതി അസഭ്യം വിളിച്ച് പറയുകയും കോളറില്‍ പിടിച്ച് കൈകൊണ്ട് മുഖത്തടിച്ചു. പിന്നീട് ഹെല്‍മറ്റ് ഊരി തലയുടെ പുറകില്‍ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ജിതിന്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടിക്കേസിലും, കഞ്ചാവ് ഉപയോഗിച്ച ഒരു കേസിലുംപ്രതിയാണ്. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഷാജന്‍ എം എസ്, ജി എസ് ഐ ഷാജു, ജി എ എസ് ഐമാരായ ജോയ് തോമസ്,ആരിഫ്, സിപിഒ മാരായ സുള്‍ഫിക്കര്‍, പ്രദീപ്, എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Auto taxi driver attacked with helmet; accused remanded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

SCROLL FOR NEXT