സൈക്കിള്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് മെയില്‍ അയച്ചു; അവന്തികയ്ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് മന്ത്രി 
Kerala

സൈക്കിള്‍ നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടു; അവന്തികയ്ക്ക് സര്‍പ്രൈസുമായി മന്ത്രി

സൈക്കിള്‍ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തിക കത്തില്‍ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൈക്കിള്‍ മോഷണംപോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് തനിക്ക് മെയിലയച്ച വിദ്യാര്‍ഥിനിക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പാലാരിവട്ടം സ്വദേശിനിയായ അവന്തികയ്ക്കാണ് മന്ത്രിയുടെ സര്‍പ്രൈസ് സമ്മാനം.

സൈക്കിള്‍ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തിക കത്തില്‍ പറഞ്ഞിരുന്നു. മെയില്‍ ലഭിച്ച ഉടനെ അവന്തികയെയും പൊലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ വാങ്ങിയ സൈക്കിള്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവന്തികയ്ക്ക് സമ്മാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എറണാകുളം ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അവന്തിക. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ് വണ്ണിന് ഇതേ സ്‌കൂളില്‍ തന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് സൈക്കിള്‍ മോഷ്ടിക്കപ്പെട്ടത്.

മന്ത്രി ഇടപെട്ടാല്‍ കളഞ്ഞുപോയ സൈക്കിള്‍ പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മെയില്‍ അയച്ചതെന്നും ഇങ്ങനെ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവന്തിക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT