Award theft controversy in M A John award  
Kerala

'തരൂരിന് നിശ്ചയിച്ചത് വിഡി സതീശന് നല്‍കി'; എം എ ജോണ്‍ പുരസ്‌കാരത്തില്‍ 'അവാര്‍ഡ് ചോരി' വിവാദം

എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ആനന്ദ് കൊച്ചുകുടിയാണ് ആരോപണം ഉന്നയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കോണ്‍ഗ്രസ് എംപി ശശി തരൂരിന് നിശ്ചയിച്ച പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാറ്റി നിശ്ചയിച്ച് സമ്മാനിച്ചെന്ന് ആക്ഷേപം. ഓഗസ്റ്റ് 11 ന് തൃശൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനില്‍ നിന്നും എറ്റുവാങ്ങിയ എം എ ജോണ്‍ സ്മാരക പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ചകള്‍. എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ആനന്ദ് കൊച്ചുകുടിയാണ് ആരോപണം ഉന്നയിച്ചത്. എക്‌സ് പോസ്റ്റിലാണ് ആനന്ദ് കൊച്ചുകുടിയുടെ പ്രതികരണം.

''ആരെങ്കിലും ഒരു അവാര്‍ഡ് 'മോഷ്ടിക്കുന്ന' കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന എംഎ ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്, അവാര്‍ഡ് നിര്‍ണയ സമിതിയുടെ ഘടനയില്‍ കൃത്രിമം കാണിച്ചുകൊണ്ട്, കേരള പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ച കൗതുകകരമായ സംഭവം ഇതാ.'' എന്നാണ് ആനന്ദ് കൊച്ചുകുടിയുടെ പോസ്റ്റ്. എംഎ ജോണ്‍ സ്മാരക പുരസ്‌കാര ചടങ്ങിന്റെ പോസ്റ്റുള്‍പ്പെടെ പങ്കുവച്ചാണ് കുറിപ്പ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ എന്നിവരുള്‍പ്പെട്ട പട്ടികയില്‍ നിന്നായിരുന്നു ശശി തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി കൃഷ്ണന്‍ നായര്‍, വീക്ഷണം എഡിറ്റര്‍ എന്‍ ശ്രീകുമാര്‍ എം എ ജോണിന്റെ കുടുംബാംഗം ആനന്ദ് കൊച്ചു കൂടി എന്നിവരടങ്ങുന്നതായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ സമിതി. കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ നേതാവായിരുന്നു എം എ ജോണ്‍. 1968ല്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോണ്‍ മത്സരിച്ചിരുന്നു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനം അതിനു സമാനമായിരുന്നു എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം എം എ ജോണിന്റെ കുടുംബത്തെയും തരൂരിനെയും അറിയിക്കുകയും ചെയ്തിരുന്നു.

2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് പുരസ്‌കാരം നല്‍കാനായിരുന്നു ധാരണ. ഇതിനിടെ തരൂര്‍ പാര്‍ട്ടിയുമായി ഇടയുകയും വിവാദങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനങ്ങള്‍ മാറിയെന്നാണ് ആക്ഷേപം. ഇക്കാര്യം തരൂരിന്റെ ഓഫീസിനെ പോലും കൃത്യമായി അറിയിച്ചില്ലെന്നും ആനന്ദ് കൊച്ചുകുടി പറയുന്നു.

Award intended for Congress MP Shashi Tharoor was ultimately presented to Opposition Leader V. D. Satheesan instead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT