നഷ്ടപ്പെട്ട ബാഗ് എരുമേലി സേഫ് സോൺ ഓഫീസിൽ വെച്ച് സ്വാമിമാർ ഏറ്റുവാങ്ങുന്നു, മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച ചിത്രം 
Kerala

പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട സങ്കടത്തില്‍ അയ്യപ്പഭക്തന്‍; കണ്ടുപിടിച്ച് കൊടുത്ത മോട്ടോര്‍ വാഹനവകുപ്പിന് നന്ദി

എരുമേലിയില്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരുടെ സംഘത്തിന് സഹായമായി മോട്ടോര്‍ വാഹന വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എരുമേലിയില്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരുടെ സംഘത്തിന് സഹായമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിലെ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ ബാഗ് കണ്ടെത്തി തിരികെ നല്‍കിയപ്പോള്‍ സംഘം നന്ദി പറഞ്ഞു.

ശനിയാഴ്ച്ച ശബരിമല കാനനപാതയിലെ കാളകെട്ടിയില്‍ വെച്ചാണ് തെലങ്കാനയില്‍ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുല്‍ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് കാണാതായത്. പണവും രേഖകളും അടക്കം വിലപിടിപ്പുള്ളതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ  പ്രദേശമാകെ ഇവര്‍ തിരയുന്നത് കണ്ടാണ് നാട്ടുകാര്‍ അറിയുന്നത്. അലിവോടെ നാട്ടുകാരും തിരഞ്ഞു. ഈ സമയത്താണ് പട്രോളിംഗ് ഡ്യൂട്ടിയില്‍ മോട്ടോര്‍ വാഹന വകുപ്പിലെ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ അതുവഴി എത്തിയത്.

വിവരം അറിഞ്ഞ ഇവര്‍ സ്വാമിമാര്‍ യാത്ര ചെയ്ത് എത്തിയത് എങ്ങനെ എന്ന് ചോദിച്ചറിഞ്ഞു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞതോടെ ഈ ഓട്ടോറിക്ഷകളില്‍ അന്വേഷണം നടത്താന്‍ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ എരുമേലിയിലെ സേഫ് സോണ്‍ ഓഫിസിലേക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളില്‍ മറന്നുവെച്ച നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉണ്ടായിരുന്ന വിവരം ഓട്ടോ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

എരുമേലിയില്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ തെലുങ്കാനയില്‍ നിന്നെത്തിയ ഒരു സംഘം അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ റോഡ് സേഫ് സോണ്‍ ആ സങ്കടം മാറ്റി സന്തോഷം നിറച്ചത് കര്‍മ നിരതരായ ഉദ്യോഗസ്ഥരുടെ മിടുക്കില്‍....
ശനിയാഴ്ച്ച ശബരിമല കാനനപാതയിലെ കാളകെട്ടിയില്‍ വെച്ചാണ് തെലുങ്കാനയില്‍ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുല്‍ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് കാണാതായത്. പണവും രേഖകളും അടക്കം വിലപിടിപ്പുള്ളതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ  പ്രദേശമാകെ ഇവര്‍ തിരയുന്നത് കണ്ടാണ് നാട്ടുകാര്‍ അറിയുന്നത്. അലിവോടെ നാട്ടുകാരും തിരഞ്ഞു. ഈ സമയത്താണ് പട്രോളിംഗ് ഡ്യൂട്ടിയില്‍ മോട്ടോര്‍ വാഹന വകുപ്പിലെ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ അതുവഴി എത്തിയത്. വിവരം അറിഞ്ഞ ഇവര്‍ സ്വാമിമാര്‍ യാത്ര ചെയ്ത് എത്തിയത് എങ്ങനെ എന്ന് ചോദിച്ചറിഞ്ഞു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞതോടെ ഈ ഓട്ടോറിക്ഷകളില്‍ അന്വേഷണം നടത്താന്‍ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ എരുമേലിയിലെ സേഫ് സോണ്‍ ഓഫിസിലേക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളില്‍ മറന്നുവെച്ച നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉണ്ടായിരുന്ന വിവരം ഓട്ടോ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ നജീബ്, ജയപ്രകാശ്, സെബാസ്റ്റ്യന്‍, വകുപ്പിലെ ഡ്രൈവര്‍മാരായ റെജി എ സലാം, അജേഷ് എന്നിവരാണ് ബാഗ് കണ്ടെത്തി നല്‍കുന്നതില്‍ ഭക്തര്‍ക്ക് തുണയായത്. എരുമേലി സേഫ് സോണ്‍ ഓഫീസില്‍ വെച്ച് സ്വാമിമാര്‍ ബാഗ് ഏറ്റുവാങ്ങി. ബാഗില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ശബരിമല യാത്രയില്‍ ഭഗവാന്റെ അനുഗ്രഹം പോലെ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ തങ്ങളെ സഹായിച്ചതില്‍ മറക്കാന്‍ കഴിയാത്ത സ്‌നേഹവും നന്ദിയും ഉണ്ടെന്ന് ഭക്തര്‍ പറഞ്ഞു. ശരണം വിളിച്ച് സ്തുതി ചൊല്ലി നന്ദി പറഞ്ഞ സംഘം ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചു.
ചിത്രം.
നഷ്ടപ്പെട്ട ബാഗ് എരുമേലി സേഫ് സോണ്‍ ഓഫീസില്‍ വെച്ച് സ്വാമിമാര്‍ ഏറ്റുവാങ്ങുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT