എംബി രാജേഷ് / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'എംബി രാജേഷ് താലിബാന്‍ സ്പീക്കര്‍; മുറിപ്പാടുകളില്‍ ഉപ്പ് തേയ്ക്കരുത്'; ബി ഗോപാലകൃഷ്ണന്‍

തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കര്‍ ആയി സ്പീക്കര്‍ മാറരുത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംബി രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഭഗത് സിംഗിനെ അപമാനിച്ചതില്‍ സ്പീക്കര്‍ മാപ്പുപറയണമെന്നും താലിബാന്റെ സ്പീക്കറല്ല, കേരളത്തിന്റെ സ്പീക്കറാണെന്നത് ഓര്‍മ്മവേണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വര്‍ഷ ആഘോഷം ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളില്‍ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂകയുള്ളുവെന്ന് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

എം. ബി. രാജേഷ്, ഭഗത് സിംഗിനെ അപമാനിച്ചു.  സ്പീക്കര്‍ മാപ്പ് പറയണം. താലിബാന്റെ സ്പീക്കര്‍ അല്ല കേരളത്തിന്റെ സ്പീക്കറാണ് , 
എം. ബി.രാജേഷ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മ വേണം.
എം.ബി.രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണ്. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കര്‍ ആയി സ്പീക്കര്‍ മാറരുത്. സമൂഹത്തില്‍ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കര്‍ ഇടപെടേണ്ടത്. കേരളത്തിന്റെ സ്പീക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. താലിബാന്റെ സ്പീക്കറെ പോലെയാണ് എം.ബി. രാജേഷ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച 
മാപ്പിള ലഹളയുടെ 100  മത് വര്‍ഷവുമായി
ബന്ധപ്പെട്ട യോഗത്തില്‍ സംസാരിച്ചത്. 
മാപ്പിള ലഹളയിലെ വാരിയംകുന്നന്‍ ഹാജി, ഭഗത് സിംഗിന് സമാനമാണെന്ന് പറഞ്ഞതോടെ സ്പീക്കര്‍, ഭഗത് സിംഗിനേയും സ്വാതന്ത്യസമര സേനാനികളേയും അപമാനിച്ചിരിക്കുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമാണെന്ന് വരുത്തുവാനുള്ള സ്പീക്കറുടെ ശ്രമം അപലപനീയമാണ്. മാപ്പിള ലഹളയിലെ ഹിന്ദു കൂട്ടക്കൊല യെ കുറിച്ച് സ്പീക്കര്‍ക്ക് എന്ത് പറയാനുണ്ട്? ഹിന്ദു കൂട്ടക്കൊല നടന്നിട്ടില്ലെന്ന് സ്പീക്കര്‍ക്ക് അഭിപ്രായമുണ്ടോ ? മാപ്പിള ലഹള സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍, EMS എന്തിന് നാടുവിട്ടു? മഹാകവി കുമാരനാശാനും, എസ്. കെ പൊറ്റക്കാടും, തകഴിയും എഴുതിയത് RSS പറഞ്ഞിട്ടാണോ ? കെ.പി കേശവമേനോനും. കെ. മാധവന്‍ നായരും കെ. കേളപ്പനും പറഞ്ഞതും എഴുതിയതും ചരിത്ര വിരുദ്ധതയും വിവരക്കേടുമാണോ?സ്പീക്കര്‍ മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വര്‍ഷ ആഘോഷം 
ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളില്‍ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT