സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു, വിദ്യാര്‍ഥി അറസ്റ്റില്‍ പ്രതീകാത്മക ചിത്രം
Kerala

പ്രോജക്ട് വര്‍ക്കിനിടെ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി ഞെട്ടി; സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; ഏറ്റുമാനൂരില്‍ ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

സഹപാഠികളായ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥി കോട്ടയത്ത് അറസ്റ്റില്‍. ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനിയറിജ് കോളേജ് നാലാംവര്‍ഷ ബി ടെക്. വിദ്യാര്‍ഥി അജ്മല്‍ ആണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

സഹപാഠികളായ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. പ്രോജക്ട് വര്‍ക്കിനിടെ പ്രതിയുടെ ഫോണ്‍ കൈവശം കിട്ടിയ സഹപാഠിയായ വിദ്യാര്‍ഥിനിയാണ്, തന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പൊലീസില്‍ വിവരമറിയിച്ചു.

നിരവധി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ നഗ്‌നചിത്രങ്ങളോട് ചേര്‍ത്തുവെച്ചനിലയില്‍ പ്രതിയുടെ ഫോണില്‍നിന്ന് കണ്ടെത്തി. ലാപ്‌ടോപ്പിലെയും മൊബൈലിലെയും ആദ്യം തുറക്കുമ്പോഴുള്ള ഫോള്‍ഡറില്‍ വിദ്യാര്‍ഥിനികളുടെ യഥാര്‍ഥ ചിത്രങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ത്തന്നെ അശ്ലീലചിത്രങ്ങളുമായി ചേര്‍ത്ത് രഹസ്യഫോള്‍ഡറിലാണ് സൂക്ഷിച്ചിരുന്നത്.

കാമ്പസിലെ ഏഴ് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്. സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചതിനാണ് കേസ്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രതി ഈ ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചുകൊടുത്തിട്ടില്ലെന്നും ഫോണില്‍ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.

B Tech Student arrested for morphing classmates' photos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ അപകടം; സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ലോകസുന്ദരി

'വെടിക്കെട്ട് ടീമാ'! കേരള ക്രിക്കറ്റ് ലീ​ഗിൽ തൃശൂർ ടൈറ്റൻസിന് കന്നി കിരീടം

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം