ക്വാറിയില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ മൃതദേഹം 
Kerala

ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു; നവജാത ശിശുവിനെ കൊന്ന് ക്വാറിയില്‍ തള്ളി; യുവതിക്കും സഹോദരനുമെതിരെ കേസ്

മാലിന്യങ്ങള്‍ നിറച്ച സഞ്ചിയിലിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും വിവരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ എട്ടാംമാസത്തില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മൃതദേഹം ക്വാറിയില്‍ തള്ളി. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്നയ്ക്കെതിരേ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഒക്ടോബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതി എട്ടാംമാസം ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചു. മൂന്നാംദിവസം യുവതി വീട്ടില്‍വെച്ച് പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം യുവതി അമിത രക്തസ്രാവത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ ചെറുതുരുത്തി പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതും പ്രസവിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്ന തുറന്നുപറഞ്ഞു. പ്രസവത്തില്‍ത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.

തുടര്‍ന്ന് സഹോദരന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുത്തുവിടുകയും പാലക്കാട് ജില്ലയിലെ ക്വാറിയില്‍ കൊണ്ടിടുകയും ചെയ്തെന്നാണ് മൊഴി. മാലിന്യങ്ങള്‍ നിറച്ച സഞ്ചിയിലിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ സഹോദരനെതിരെയും പൊലീസ് കേസ് എടുത്തു.

Baby Dies After Abortion Pill, Found Dumped in Quarry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

ബാനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

SCROLL FOR NEXT