കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി പ്രതീകാത്മക ചിത്രം
Kerala

പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്‌കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്‌കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കാലിക്കറ്റ്- റിയാദ് വിമാനം 8. 25 നും അബുദാബിയിലേക്കുള്ളത് രാത്രി 10.05 നും മസ്‌കറ്റിലേക്കുള്ളത് രാത്രി 11.10 നുമാണ് പുറപ്പെടേണ്ടിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കരിപ്പൂരില്‍ നിന്നും രണ്ടു വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതില്‍ അബുദാബിയിലേക്കുള്ള വിമാനം യാത്ര തിരിച്ചു. ടേക്ക് ഓഫിന് അടക്കമുള്ള ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് വിമാനസര്‍വീസുകള്‍ വൈകുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT