ബാലി - സുഗ്രീവ യുദ്ധം 
Kerala

കൊട്ടിക്കയറി അണ്ടലൂരില്‍ ബാലി - സുഗ്രീവ യുദ്ധം; ആവേശത്താല്‍ ആര്‍പ്പു വിളിച്ചു ഭക്തജനങ്ങള്‍- വിഡിയോ

ധര്‍മ്മടം അണ്ടലൂര്‍ ക്ഷേത്ര തിരുമുറ്റത്തു തിങ്ങി കൂടിയ ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി ബാലി - സുഗ്രീവ യുദ്ധം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ധര്‍മ്മടം അണ്ടലൂര്‍ ക്ഷേത്ര തിരുമുറ്റത്തു തിങ്ങി കൂടിയ ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി ബാലി - സുഗ്രീവ യുദ്ധം. ജനക്കൂട്ടത്തിന് മധ്യേ നിറഞ്ഞാടുന്നതിനിടെ സഹോദരനെ പരസ്യമായി ബാലി യുദ്ധത്തിന് വെല്ലുവിളിച്ചു. ഇതോടെ അണിയറയില്‍ നിന്നു കയ്യില്‍ ചുരികയുമായി സുഗ്രീവന്‍ ക്ഷണവേഗത്തില്‍ പാഞ്ഞടുത്തു. മുഖാമുഖം നോക്കിനിന്ന്, ബാലി, സുഗ്രീവന്മാര്‍ മേളത്തിന്റെ മുറുക്കത്തിനൊപ്പിച്ചു ആട്ടം തുടര്‍ന്നു.

ചുട്ടുപൊള്ളുന്ന പൂഴിമണലില്‍ ചമ്രം പടിഞ്ഞിരുന്ന കുട്ടിക്കൂട്ടം തങ്ങളുടെ ഇഷ്ടദൈവങ്ങളെ ഒച്ചവച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ബാലിയും സുഗ്രീവനും അങ്കം കുറിച്ചു. വാളും പരിചയും ചുരികയും ചുഴറ്റി അവര്‍ തിരുമുറ്റം നിറഞ്ഞാടി. ഒടുവില്‍ ഹനുമാന്‍ ഇരുവരെയും ശാന്തമാക്കി തിരിച്ചയച്ചതോടുകൂടിയാണ് യുദ്ധം അവസാനിച്ചത്.

ഇതിനു ശേഷം രാത്രി ദൈവത്താറിശ്വരന്‍ അണിയറയില്‍നിന്ന് എഴുന്നള്ളി ആചാരവെടികളോടെ തറയില്‍ കയറി. തുടര്‍ ന്നു പൊന്‍മുടി എഴുന്നള്ളിച്ച് ആചാരവെടികളോടെ തിരുമുടി വച്ചു തറയില്‍നിന്ന് ആചാര വെടികളോടെ ഇറങ്ങി സഹ ചാരികളായ അങ്കക്കാരനോടും ബപ്പൂരനുമൊപ്പം ക്ഷേത്രത്തെ വലംവച്ചു ഭക്തരെ അനുഗ്രഹിച്ചു. രാത്രി ഏറെ വൈകി താഴെക്കാവിലേക്ക് ആട്ടത്തിനായി പുറപ്പെട്ടു. മേലേക്കാവില്‍ ബാലി സുഗ്രീവനും ബപ്പൂരനും കെട്ടിയാടി തൂവ്വക്കാരി, മലക്കാരി, പൊന്മകന്‍, പുതുച്ചേകോന്‍, നാഗഭാഗവതി, നാഗകണ്ഠന്‍, വേട്ടക്കൊരുമകന്‍ തുടങ്ങിയ തിറയാട്ടങ്ങളും അരങ്ങിലെത്തി.

കെട്ടിയാട്ടങ്ങള്‍ക്ക് തുടക്കമായതോടെ അണ്ടലൂരിലെ വീടുകള്‍ അതിഥി സല്‍ക്കാരത്തിന്റെ തിരക്കിലാണ്. അവലും മലരും പഴവുമാണ് വിരുന്നെത്തുന്നവര്‍ക്കുള്ള പ്രധാന വിഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ പാലയാട് ദേശവാസികളുടെ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു താഴെ കാവിലെ ആട്ടത്തിന് ശേഷമുള്ള ദൈവത്താറിന്റെ തിരിച്ചെഴുന്നള്ളത്ത്. വെള്ളി പുലര്‍ച്ചെ തിരുമുടി അറയില്‍ തിരിച്ചു വയ്ക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Bali-Sugreeva battle in Andalur; Devotees with excitement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

SCROLL FOR NEXT