പമ്പാ നദി  ഫയൽ
Kerala

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: പമ്പാനദിയില്‍ തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന നിരോധനമേര്‍പ്പെടുത്തി. പമ്പാനദിയിലും സ്‌നാനഘട്ടങ്ങളിലും വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഉത്തരവില്‍ വ്യക്തമാക്കി. നവംബര്‍ 22 മുതല്‍ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.

ദിവസവും ടണ്‍ കണക്കിന് വസ്ത്രങ്ങളാണ് പമ്പയില്‍ നിന്ന് നീക്കേണ്ടി വരുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പാ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പിഴ ഈടാക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഇതിനായി പമ്പയില്‍ പരിശോധന ശക്തിപ്പെടുത്തും.

പമ്പയിലോ കൈവഴികളിലോ സ്‌നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ഉപേക്ഷിക്കാന്‍ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചു. ബിഎന്‍എസ്എസ് സെക്ഷന്‍ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ്. ലംഘിക്കുന്നവരില്‍ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തും. ഈ തുക പൂര്‍ണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്‌കരണ, നദീ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Ban on discarding clothes at Pamba; violators face a fine of ₹5,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ

അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ടി പി സൂരജിന് അവാര്‍ഡ്

തിരുച്ചിറപ്പള്ളിയില്‍ വാന്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്

വെടിക്കെട്ട് തുടക്കം, മൂന്ന് അര്‍ധ ശതകം; അവസാന ഓവറുകളില്‍ കളി തിരിഞ്ഞു; പാകിസ്ഥാന്‍ എ 313ന് പുറത്ത്

കെഎഎസില്‍ സമഗ്ര മാറ്റം വരുന്നു, ഇഎം രാധ അന്തരിച്ചു, ഇന്നിങ്സ് ജയത്തിൽ കണ്ണുനട്ട് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ