ജോളി ജോസഫ്  ഫയല്‍ ചിത്രം
Kerala

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്.

Author : Sujith

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ 'അണലി' വെബ് സീരിസിന് പ്രദര്‍ശന വിലക്ക്. എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ് സീരിസ് വിലക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ജോളി ജോസഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നടപടി.

മിഥുന്‍ മാനുവല്‍ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. സീരീസില്‍ ജോളി ജോസഫായി നടി ലിയോണ ലിഷോയ് ആണ് അഭിനയിക്കുന്നത്.

നേരത്തെ 'കറി ആന്‍ഡ് സയനൈഡ്' എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും 'കൂടത്തായി' എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

ban on the web series 'Anali', which is based on the Koodathayi multiple murder case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും

'അടിയന്തരാവസ്ഥ പ്രമേയമായ നാടകത്തെ സദാചാര കണ്ണിലൂടെ കാണുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടി