അരിഫുൾ ഇസ്‌ലാം 
Kerala

ആക്രി പെറുക്കാനെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അർത്തുങ്കലിൽ അറസ്റ്റിലായത് ബം​ഗ്ലാദേശ് സ്വദേശി

പാസ്പോർട്ടോ വീസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് ബം​ഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് പിരോജ്പുർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്‌ലാം (26) ആണ് പിടിയിലായത്.

പാസ്പോർട്ടോ വീസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

ഓഗസ്റ്റ് 23ന് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആക്രി പെറുക്കി നടക്കുന്നതിനിടെ, വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി പ്രതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചേദ്യം ചെയ്തതിൽ നിന്നാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT