മണികണ്ഠന്‍ 
Kerala

ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന്‍ മരിച്ചു

പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന്‍ (27) ആണ് മരിച്ചത്.

അഴിക്കോട് യുപി സ്‌കൂളിന് സമീപം രാവിലെ മണികണ്ഠന്‍ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്‍ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠന്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു. സമീപത്ത് റോഡില്‍ കുഴിയെടുത്തിരിക്കുന്നതിനാല്‍ ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അരുവിക്കര പൊലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Bank employee dies after scooter collides with pickup van while trying to overtake lorry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി വിളിച്ചാല്‍ മാധ്യമങ്ങളേയും കൂട്ടി പോവും, എല്ലാം പി ശശിയുടെ പണി: അടൂര്‍ പ്രകാശ്

'ആ സിനിമ തന്നത് ദുരിതം, ധരിച്ചത് സ്വന്തം വസ്ത്രം; പ്രിയദര്‍ശന് ഒന്നും അറിയില്ലായിരുന്നു'; ഗോഡ്ഫാദര്‍ റീമേക്കിനെപ്പറ്റി അര്‍ഷദ് വാര്‍സി

സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റായുടെ 13 വയസ്സുള്ള സഹോദരന്‍ മരിച്ചു; വൈകാരിക കുറിപ്പുമായി താരം

PGIMER: ഗ്രൂപ്പ് എ, ബി, സി തസ്തികയിൽ നിയമനം; 2 ലക്ഷം വരെ ശമ്പളം

സാധാരണക്കാരുടെ പുതുവര്‍ഷ പ്രതീക്ഷകള്‍ക്ക് ഇരുട്ടടി; പാചകവാതക സിലിണ്ടര്‍ വില കൂട്ടി

SCROLL FOR NEXT