റിജോ ആന്റണി 
Kerala

ആഡംബരജീവിതം കടക്കെണിയിലാക്കി, പട്ടാപ്പകല്‍ ബാങ്ക് കൊള്ളയില്‍ മോഷ്ടാവ് പിടിയില്‍; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

റിജോ ആന്റണി

ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള

റിജോ ആന്റണി

 ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു.

ദുരന്ത കാരണം റെയില്‍വേ അനൗണ്‍സ്‌മെന്റ്?; പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി: ഡല്‍ഹി പൊലീസ്

ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും

'നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം'

ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്നു

തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് മാസം നീളുന്ന വെടിക്കെട്ട് പൂരം; ഐപിഎല്ലിന് മാര്‍ച്ച് 22 ന് തിരിതെളിയും, കലാശപ്പോര് മെയ് 25 ന്, ഷെഡ്യൂള്‍ പുറത്ത്

ഐപിഎൽ ട്രോഫി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ കിഡ്‌സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 44 lottery result

'ഫാക്ടറി പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു, എന്നിട്ട് സഹായം ചോദിച്ചു വരും'; ചർച്ചയായി വരലക്ഷ്മിയുടെ വാക്കുകൾ

'ഒന്ന് തുമ്മിയതേ ഓർമയുള്ളൂ'; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

SCROLL FOR NEXT