ഫയല്‍ ചിത്രം 
Kerala

26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക് 

നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ ബാങ്കുകള്‍, റിസര്‍വ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യുഎഫ്, ആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളാണു പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ഗ്രാമീണ ബാങ്കിങ് മേഖലയില്‍ യുണൈറ്റഡ് ഫോറം ഓഫ് റീജനല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. ബാങ്കിങ് മേഖലയിലെ എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന