BARC India ratings for malayalam news channels asianet news down to third file
Kerala

ജനപ്രീതിയിടിഞ്ഞ് എഷ്യാനെറ്റ് ന്യൂസ്, ബാര്‍ക്ക് റേറ്റിങ്ങില്‍ മൂന്നാമത്

റിപ്പോര്‍ട്ടര്‍ ടിവിയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റിഫോര്‍ ന്യൂസ് രണ്ടാം സ്ഥാനം സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ജനപ്രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടി. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വാര്‍ത്താ ചാനലിന്റെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റിഫോര്‍ ന്യൂസ് രണ്ടാം സ്ഥാനം സ്വന്തമാക്കി.

118 പോയിന്റുകള്‍ സ്വന്തമാക്കിയാണ് റിപ്പോര്‍ട്ടര്‍ ടിവി 25-ാം ആഴ്ചയില്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ട്വന്റിഫോര്‍ ന്യൂസിന് 113 പോയിന്റുകളാണ് ഉള്ളത്. ഒന്നില്‍ നിന്നും മൂന്നിലേക്ക് ഇടിഞ്ഞ ഏഷ്യാനെറ്റിന്റെ റേറ്റിങ് 106 പോയിന്റുകള്‍ മാത്രമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പുറത്തുവന്ന ആഴ്ചയിലെ കണക്കുകളാണ് പുറത്തുവന്നത് എന്നാണ് വിവരം.

25ാം ആഴ്ചയിലെ കണക്കുകളില്‍ 52 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 47 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 29 പോയിന്റുമായി ന്യൂസ് മലയാളം ആണ് ആറാം സ്ഥാനത്തുളളത്. 21 പോയിന്റുമായി കൈരളി ന്യൂസ് ഏഴാമതും ജനം ടിവിക്ക് 20 പോയിന്റുകളുമായി എട്ടാം സ്ഥാനവും നിലനിര്‍ത്ത്. ന്യൂസ് 18 കേരളത്തിന് 17 പോയിന്റും മീഡിയാ വണ്ണിന് 9 പോയിന്റ് മാത്രമാണുള്ളത്. അതേസമയം, 25-ാം ആഴ്ചയില്‍ നഗരമേഖലയിലെ കണക്കുകളില്‍ ട്വന്റിഫോര്‍ ന്യൂസാണ് ഒന്നാമത്. ചാനല്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പങ്കുവച്ചത്. നഗര മേഖലയില്‍ ട്വന്റിഫോര്‍ ഒന്നാമത് എത്തി. 93.3 പോയിന്റുകളാണ് ഈ കണക്കില്‍ ചാനലിനുള്ളത്.

BARC India ratings

ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നത്. അതില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഓരോ ആഴ്ചയിലേയും കണക്കുകളാണ് പുറത്തുവിടുന്നത്. റേറ്റിങ് രീതി മാറ്റിയതിന് പിന്നാലെ തന്നെ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ഒട്ടുമിക്ക ആഴ്ചയിലും ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. 23ാം ആഴ്ചയിലെ കണക്കുകളിലാണ് പിന്നീട് എഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്.

BARC India ratings for malayalam news channels asianet news down to third.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

SCROLL FOR NEXT