ഫയല്‍ ചിത്രം 
Kerala

ബാറുകളും കള്ള് ഷാപ്പുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും; മദ്യം പാഴ്സലായി കിട്ടുക ബവ് കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി മാത്രം

ബാറുകളും കള്ള് ഷാപ്പുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും; മദ്യം പാഴ്സലായി കിട്ടുക ബവ് കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾ, ക്ലബുകൾ, കള്ള് ഷാപ്പുകൾ എന്നിവക്കും പ്രവർത്തിക്കാം. 

ഇന്നു മുതൽ ബവ് കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി മാത്രമേ മദ്യം പാഴ്സലായി ലഭിക്കുകയുള്ളു. ബാറുകളിൽ നിന്ന് പാഴ്സൽ നൽകില്ല ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെയായിരിക്കും. ബവ് ക്യൂ ആപ് തുടരണോയെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.

കോവിഡിനെ തുടർന്ന് പാഴ്സൽ വിൽപ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാറുകൾ തുറക്കാമെന്ന എക്സൈസ് വകുപ്പിൻറെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു