ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസ് സ്ഥാനാര്‍ഥികളാകും.  ഫെയ്‌സ്ബുക്ക്‌
Kerala

കോട്ടയത്ത് നൂറ് ശതമാനം ജയസാധ്യതയെന്ന് തുഷാര്‍; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് പതിനെട്ടാം തീയതിയും ഇടുക്കിയില്‍ ഇരുപതാം തീയതിയും കണ്‍വെന്‍ഷന്‍ നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ പറഞ്ഞു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT