മലപ്പുറത്തിറങ്ങിയ കരടി കൂട്ടിലായി സ്ക്രീൻഷോട്ട്
Kerala

മലപ്പുറത്തിറങ്ങിയ കരടി കൂട്ടിലായി, നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കും

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയിൽ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.

വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വനമേഖലകളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്‌പോന്‍സ് ടീമിനെയും പട്രോളിങ്ങിന് ഉപയോഗിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചു; ടിവികെ കേരളത്തിലേക്കും; ഐടി പ്രഫഷനലുകളും ബിരുദധാരികളും അടങ്ങുന്ന കൂട്ടായ്മ

ഒറ്റപ്പേരിനായി കേരളം കട്ട വെയിറ്റിങ്!; തെരുവിലറങ്ങരുതെന്ന് നേതാക്കള്‍; വിജയ് നാളെ അധികാരമേല്‍ക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT