പൊലീസ് പിടിയിലായ ദീപു 
Kerala

'വിദേശത്തുനിന്ന് വന്നിട്ട് ചെലവ് ചെയ്തില്ല'; സുഹൃത്തിനെ മര്‍ദിച്ച് മാല കവര്‍ന്നു, പ്രതി പിടിയില്‍

പ്രതി അഞ്ചുമാസത്തിനുശേഷമാണ് പൊലീസ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

സുഹൃത്തിനെ മര്‍ദിച്ച് ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റുചെയ്തത്.

ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ മാല പൊട്ടിച്ച് കടന്ന പ്രതി അഞ്ചുമാസത്തിനുശേഷമാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാന്‍ സുഹൃത്തായ അരുണ്‍ പൊടിയന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആകാശിനെ മൂവരുംചേര്‍ന്ന് മര്‍ദിക്കുകയും കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതി ദീപു ബൈക്കില്‍ സഞ്ചരിക്കവെ വള്ളികുന്നം സംസ്‌കൃത സ്‌കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുല്‍ (28), അരുണ്‍ പൊടിയന്‍ (27) എന്നിവരെ നേര േത്ത റിമാന്‍ഡുചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT