ബംഗളുരൂവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ 
Kerala

കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍; യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി; ബംഗളുരൂ കൂട്ടബലാത്സംഗക്കേസില്‍ നിര്‍ണായ വിവരങ്ങള്‍

രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ലൈംഗിക വ്യാപാരകേന്ദ്രത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: ബംഗളുരൂ കൂട്ടബലാത്സംഗക്കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. ഇന്ന് അന്വേഷണം സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. 

രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു.

്അതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികള്‍തന്നെ മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു.

ബെംഗളുരുവില്‍ നിന്നും കഴിഞ്ഞ ദിവസവമാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്. പ്രതികള്‍ 14 ദിവസം പൊലീസ് കസ്റ്റഡിയിലാണ്‌. 


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT