G Sudhakaran, Benny Behanan 
Kerala

രാഷ്ട്രീയത്തിനതീതമായി നാടിന് നല്ലത്; ജി സുധാകരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍

'എത്രയോ പേരെ സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്നും കൊണ്ടുപോയി സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ട ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്‍ട്ടിക്കുണ്ടായ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണ്. ജീര്‍ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സുധാകരന്‍ ഒരു തീരുമാനമെടുത്തപ്പോള്‍, രാഷ്ട്രീയത്തിനതീതമായി നമ്മുടെ നാടിനു വേണ്ടി പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.

സുധാകരന്‍ അമ്പലപ്പുഴയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സുധാകരന് പിന്തുണ കൊടുക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സുധാകരന് പിന്തുണ കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നത്. എത്രയോ പേരെ സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്നും കൊണ്ടുപോയി സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. ഇതു തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായി നടക്കുന്നതാണ്. സുധാകരന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയത്തിന് നല്ലതെന്നു വിശ്വസിക്കുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളുടെ തീരുമാനം മനസ്സിലാക്കും. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനം പ്രാദേശിക ഘടകങ്ങളെ ബോധ്യപ്പെടുത്തും. പ്രാദേശിക വികാരം മാത്രമല്ല ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്‌നം. സുധാകരനെ പിന്തുണയ്ക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവര്‍ എങ്ങോട്ടു പോകുമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ പാര്‍ട്ടിയില്‍ നില്‍ക്കും. ഒരാള്‍ക്ക് വേണ്ടിയിട്ടല്ലല്ലോ സ്ഥാനാര്‍ത്ഥിത്വം എന്നു പറയുന്നത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Congress leader Benny Behanan says there is nothing wrong with supporting G Sudhakaran in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT