പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്നാടന് എന്നിവരാണ് മുന്നിലുള്ളത്..മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ചട്ടം പാലിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇടപാടുകള്‍ നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ ഘടകകക്ഷി നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കുള്ള പദവി നല്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും..പതിനെട്ടു വയസ് തികയാത്തവര്‍ക്കും മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തിയതോടെ മറ്റുള്ളവര്‍ വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവര്ത്തകന് ഷാന്റി ജോസഫ് തട്ടകത്ത് നല്കിയ നിവേദനത്തിനുള്ള മറുപടിയില്‍ എക്സൈസിന് കേസ് എടുക്കാന്‍ അധികാരമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിക്കുകയായിരുന്നു..സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്..പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്. തന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് അനുപമ. വിവാഹ നിശ്ചയം വേണ്ടെന്ന് വച്ചത് താനാണെന്നാണ് അനുപമ പറയുന്നത്. ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്ക് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനുപമ പറയുന്നുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates