തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയത്. ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
കറന്‍സി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ പേയ്മെന്റ് മാത്രം എന്ന ഉത്തരവ് പിന്‍വലിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. പണത്തിന് പകരം ഡിജിറ്റല്‍ പേയ്‌മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്) യുപിഐയും ഉപയോഗിക്കണമെന്നുമായിരുന്നു അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ പ്രത്യേക ബോര്‍ഡും സ്ഥാപിച്ചു. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസും സ്ഥാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates