പ്രതീകാത്മക ചിത്രം 
Kerala

ക്രിസ്മസ് 'കുടിച്ചു' പൊളിച്ച് മലയാളികള്‍; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം;  റെക്കോഡ് വില്‍പ്പന; ചാലക്കുടി ഒന്നാമത്

ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്നു ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു. 

കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. 

മദ്യവില്‍പ്പനയില്‍ വീണ്ടും ചാലക്കുടി തന്നെയാണ് ഒന്നാംസ്ഥാനത്ത്. 63 ലക്ഷത്തി 85,000 രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്. 

മുന്‍വര്‍ഷങ്ങളില്‍ മുന്നിലുണ്ടാകാറുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വടക്കന്‍ പറവൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍  അഞ്ചാം സ്ഥാനത്തുള്ളത്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT