Summer Special Train എക്സ്
Kerala

ഭൂട്ടാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാണാം; ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സമ്മർ സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 25 ന്; കേരളത്തിൽ 8 സ്റ്റോപ്പുകൾ

14 ദിവസം നീളുന്ന യാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സമ്മർ സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 25 ന് യാത്ര ആരംഭിക്കും. 14 ദിവസം നീളുന്ന യാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും ചേർന്നാണ് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്‌പെഷ്യൽ ട്രെയിൻ യാത്ര സംഘടിപ്പിരിക്കുന്നത്.

മൂന്ന് പാക്കേജുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂർ ടൈംസ് ഡയറക്ടർ വിഘ്‌നേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യത്തെ പാക്കേജിൽ ഗാങ്‌ടോക്, ഡാർജിലിങ് എന്നിവയും രണ്ടാമത്തെ പാക്കേജിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവാഹട്ടി, ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി എന്നിവിടങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ പാക്കേജിൽ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണുള്ളത്.

ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, ഭക്ഷണം എന്നിവ ലഭിക്കും. ഭാരത് ഗൗരവ് ട്രെയിനിന് കേരളത്തിൽ 8 സ്റ്റോപ്പുകളുണ്ട്. മധുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്കു കയറാം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. www.tourtimes.in. ഫോൺ: 7305858585.

The Bhutan-Northeast Summer Special Train will begin its journey on April 25. The journey has been organized to last for 14 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷത്ത് നേരിട്ടത് കടുത്ത അവഗണന'; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍

നിയമസഭ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് അധിക്ഷേപിച്ചു'; പാലക്കാട്ടെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി, ജാഗ്രത

ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ഹോർമുസ് തുറക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, കൊടും ചൂട് തുടരുന്നു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT