കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'കെഎസ്ആർടിസിയെ തകർക്കാൻ ചിലർക്ക് അജണ്ട; ഇപ്പോൾ നന്നായില്ലെങ്കിൽ ഒരിക്കലും നന്നാകില്ല'- ബിജു പ്രഭാകർ

യൂണിനയനുകളല്ല, ചില ജീവനക്കാരാണ് പ്രശ്നം. ചിലർ എന്തും പറയാം എന്ന തലത്തിലേക്കെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയേയും എംഡിയേയും തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു സിഎംഡി ബിജു പ്രഭാ​കർ ഐഎഎസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ അജണ്ട നടക്കില്ല. അതിനായി സ്ഥാപനത്തെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ഭാ​ഗങ്ങളായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡി ശ്രമിക്കുന്നത്. 

ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല. എല്ലാ നഷ്ടങ്ങൾക്കും സർക്കാർ പണം നൽകണമെന്നു പറയാനാകില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. 

. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ താൻ നടപടി സ്വീകരിച്ചില്ല. സമരം ചെയ്ത യൂണിയനുകൾക്കെതിരേയും നടപടി സ്വീകരിച്ചില്ല. 

കെഎസ്ആർടിസി എന്തു വന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. പൈസ കൈയിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ലെന്നു എല്ലാവരും മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിച്ചു വിമർശിക്കരുതെന്നും ബിജു പ്രഭാകർ വീഡിയോയിൽ വ്യക്തമാക്കി. 

വരുമാനത്തിൽ നിന്നു ശമ്പളം കൊടുത്ത ശേഷം ബാക്കി ചെലവുകൾ നാക്കിയാൽ പോരെ എന്നാൽ ചിലർ വാദിക്കുന്നത്. ഡീസലടിച്ചാലേ വണ്ടി ഓടു. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാൻ പൈസ കിട്ടു. ഡിഡി നേരത്തെ കൊടുത്താൽ മാത്രമേ ഡീസൽ കിട്ടു. 

200 കോടി രൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടി രൂപ ഡീസലിനു പോകും. ബാങ്കിലെ ലോൺ തിരിച്ചടവു 30 കോടി രൂപയാണ്. അഞ്ച് കോടി രൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചിലവുകളും ചേർത്തു 25 കോടി രൂപ വേണം. ശേഷിക്കുന്ന 40 കോടി രൂപയാണ്. ശമ്പളത്തിനു 91.92 കോടി രൂപയാണ് പ്രതിമാസം വേണ്ടത്. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാൻ സാധിക്കു. 

താൻ സിഎംഡിയായിട്ടു ജൂണിൽ മൂന്ന് വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരു ഉ​ദ്യോ​ഗസ്ഥൻ പ്രവർത്തിക്കുന്നത് ആദ്യമാണ്. കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടേയും പിന്തുണ വേണം ബിജു പ്രഭാ​കർ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT