അപകടത്തിൽപ്പെട്ട ബൈക്ക്  ടിവി ദൃശ്യം
Kerala

തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; രണ്ടു പേര്‍ മരിച്ചു

എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്.

എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്.

വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്‍. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT