ഫയല്‍ ചിത്രം 
Kerala

പെപ്പർ സ്പ്രെ അടിച്ച് ക്രൂര മർദ്ദനം, ബൈക്കും പണവും കവർന്നു; കൊച്ചിയിൽ യുവാക്കളെ ആക്രമിച്ചത് ട്രാൻസ്ജൻഡറടങ്ങുന്ന സംഘം 

ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി നാലം​ഗ സംഘം കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവാക്കളെ ക്രൂരമായി മർദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലം​ഗ സംഘം കടന്നു. മുഖത്ത് പെപ്പർ സ്പ്രെ അടിച്ചശേഷമായിരുന്നു ആക്രമണം. ട്രാൻസ്ജൻഡറടങ്ങുന്ന നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്. കലൂർ റിസർവ് ബാങ്കിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദനത്തിന് ഇരയായത്.

കൊച്ചിയിൽ ഓൺലൈൻ ഫുഡ് വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുൾ നാസർ. സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയിൽ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികിൽ ട്രാൻസ്ജെൻഡറെ കണ്ട് ഇവർ വാഹനം നിർത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേർ എത്തി പെപ്പർ സ്പ്രേ അടിക്കുകയും യുവാക്കളെ മർദ്ദിച്ച് വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. 

റിസർവ് ബാങ്കിന്റെ സിസിടിവി കാമറയിൽ ആക്രമിസംഘങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബാങ്ക് അവധിയായതിനാൽ സിസിടിവി ദൃശ്യങ്ങൾ നാളെ മാത്രമേ പരിശോധിക്കാനാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തകർന്ന കുരിയാട് എലിവേറ്റഡ് പാതയ്ക്ക് പകരം പുതിയ വയഡക്റ്റ്; ഗതാഗതത്തിനായി തുറന്നു

സൈബർ ലോകത്തെ ചതിക്കുഴികള്‍; പാൻ ഇന്ത്യൻ ത്രില്ലർ 'അച്യുത അവതാരം' ജൂണിൽ

SCROLL FOR NEXT