ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം സ്ക്രീൻഷോട്ട്
Kerala

ശിവരാത്രി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം, ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില ​ഗുരുതരം

പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ​ഗുരുതരം. ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജ​ഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി.

മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT