ഫയല്‍ ചിത്രം 
Kerala

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന ബിൽ നാളെ; വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ട് വരാൻ പ്രതിപക്ഷം

വിദേശ മദ്യത്തിന് നാല് ശതമാനം വിൽപ്പന നികുതി കൂട്ടുന്നതിനുള്ള വിൽപ്പന നികുതി ഭേദഗതിബിൽ അവതരിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുവാദം നൽകി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ നാളെ നിയമ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബിൽ പാസാക്കാൻ ആണ് ശ്രമം. ഗവർണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.

സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 

വിദേശ മദ്യത്തിന് നാല് ശതമാനം വിൽപ്പന നികുതി കൂട്ടുന്നതിനുള്ള വിൽപ്പന നികുതി ഭേദഗതിബിൽ അവതരിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുവാദം നൽകി. ധനമന്ത്രി കെഎൻ ബാലഗോപാലിനോടുള്ള പ്രീതി ഗവർണർ പിൻവലിച്ച സാഹചര്യത്തിൽ ധന വകുപ്പിന്റെ ഈ ബിൽ ഗവർണർ അംഗീകരിക്കാൻ വൈകിയത് അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. അംഗീകാരം വൈകിയതിനാൽ തിങ്കളാഴ്ച കാര്യോപദേശക സമിതി യോഗത്തിൽ ഈ ബില്ലവതരിപ്പിക്കുന്നതിനുള്ള സമയം തീരുമാനിക്കാനായില്ല.

15വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം 13ന് പിരിയാനും കാര്യോപദേശക സമിതി ശുപാർശ ചെയ്തു. പല അംഗങ്ങളും ഫുട്‌ബോൾ ലോകകപ്പിന്റെ അവസാന മത്സരങ്ങൾ കാണാൻ ഖത്തറിൽ പോകുന്നുണ്ട്. അവരുടെ സൗകര്യം കണക്കിലെടുത്താണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

SCROLL FOR NEXT