ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്ക്‌
Kerala

ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസ്; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലഹരി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടലുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.

ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) 2020 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദാണ് ഇഡി കേസിലെ ഒന്നാം പ്രതി. ബിനീഷാണ് തന്റെ 'ബോസ്' എന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരെ അന്ന് കേസെടുത്തത്.

2020 ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് ഒരു കൊല്ലത്തിനു ശേഷം 2021 ഒക്ടോബര്‍ 30നാണ് ജയില്‍മോചിതനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT