Kerala

ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും; ബാങ്കുകളില്‍ നിന്ന് കൂടുതല്‍ രേഖകള്‍ തേടി ഇഡി 

കേരളത്തിലെ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ പല രേഖകളും ഈ ആഴ്ചയോടെ കിട്ടുമെന്നാണ് ഇഡിയുടെ പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ഇപ്പോള്‍ ഇഡി. കേരളത്തിലെ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ പല രേഖകളും ഈ ആഴ്ചയോടെ കിട്ടുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. 

ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ലഹരിക്കടത്ത് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് 5 കോടിയില്‍ അധികം രൂപ കൈമാറിയെന്നാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കൊച്ചിയിലെ റിയാന്‍ഹ ഇവന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്‌മെന്റ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴി വലിയ തുകകള്‍ വെളിപ്പിച്ചെടുത്തതായാണ് ഇഡി കണ്ടെത്തല്‍. കര്‍ണായക സ്വദേശികളായ സുഹാസ് കൃഷ്ണ ഗൗഡ, സോണറ്റ് ലോബോ എന്നിവര്‍ ബിനീഷിന് എതിരെ ലഹരി വില്‍പ്പന സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. 

ബിനീഷ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ലഹരി കടത്ത് നടത്തിയതായി മൊഴി ലഭിച്ച സാഹചര്യത്തില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ കേസ് എടുത്തേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'