കുട്ടിയമ്മ 
Kerala

'ബന്ധുക്കളെ വിളിച്ചുവരുത്തി, പൊലീസ് മുറയില്‍ ചോദ്യം ചെയ്യല്‍'; ഞെട്ടിയ കുട്ടിയമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, വൈറല്‍ വിഡിയോ

മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു വേറിട്ട പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു വേറിട്ട പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ സഹായി ആയി ജോലി ചെയ്യുന്ന കുട്ടിയമ്മയുടെ പിറന്നാള്‍ ആണ് പൊലീസുകാര്‍ അവിസ്മരണീയമാക്കിയത്.

കഴിഞ്ഞ ദിവസമായിരുന്നു മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന കുട്ടിയമ്മയുടെ 52-ാം പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ വിവരം മനസിലാക്കിയ ഉദ്യോഗസ്ഥര്‍, തങ്ങള്‍ക്ക് ഭക്ഷണം ഒരുക്കുന്ന ആള്‍ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം ഒരുക്കുകയായിരുന്നു. കേക്ക് തയ്യാറാക്കിയ ശേഷം, ഒരു കേസിന്റെ വിവരം അന്വേഷിക്കാന്‍ എന്ന രീതിയില്‍ കുട്ടിയമ്മയെ വിളിച്ചു വരുത്തി.

ഇവരുടെ ബന്ധുവായ യുവാവിനെയും സുഹൃത്തിനെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. എന്തിനാണ് തന്നെ വിളിച്ചുവരുത്തിയത് എന്ന പിരിമുറുക്കത്തോടെ കുട്ടിയമ്മ സ്‌റ്റേഷനില്‍ എത്തുന്നതും കുട്ടിയമ്മയുടെ ഭാവ പ്രകടനങ്ങളുമാണ് വൈറല്‍ വിഡിയോയുടെ ഉള്ളടക്കം.

കുട്ടിയമ്മ യുവാക്കളെ അറിയാം എന്ന് പറയുന്നതിനിടെയാണ് പിറന്നാള്‍ സര്‍പ്രൈസ് ആണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് സ്റ്റേഷനിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തില്‍ കേക്ക് മുറിച്ചു. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു പിറന്നാള്‍ ആഘോഷം ഉണ്ടായിട്ടില്ലെന്ന് കുട്ടിയമ്മ പറഞ്ഞു.

birthday surprise at police station, viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് 'ഖലീഫ'; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

'അമ്മയാണ് എനിക്കെല്ലാം, പക്ഷേ എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ പറയുന്നത് അനിയത്തിയോടാണ്'; ജേസൺ സഞ്ജയ്

അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും