ശരത് ചന്ദ്രന്‍ 
Kerala

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്‍.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നു. ശരത് ചന്ദ്രനും കൂട്ടുകാരും അടങ്ങുന്ന സംഘം നന്ദുപ്രകാശ് നേതൃത്വം നല്‍കുന്ന സംഘവുമായാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്.

തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നന്ദുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ശരത് ചന്ദ്രനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പ്രദേശത്ത് ലഹരിമരുന്ന് സംഘത്തെ എതിര്‍ക്കുന്നത് ബിജെപിയാണ്. ശരത് ചന്ദ്രന്റെ മരണത്തിന് പിന്നില്‍ ലഹരിമരുന്ന് സംഘമാണെന്ന് ബിജെപി ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT