bjp candidate list thiruvananthapuram corporation 
Kerala

തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി, മുന്‍ ഡിജിപി ശ്രീലേഖ മത്സരത്തിന്, ആദ്യഘട്ട പട്ടികയില്‍ 67 പേര്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും, കടുങ്ങാനൂരില്‍ വിവി രാജേഷും മത്സരത്തിനുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ പ്രമുഖരെ കളത്തിലിറക്കി ബിജെപി. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 67 പേര്‍ അടങ്ങിയ ആദ്യഘട്ട പട്ടികയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഉള്‍പ്പെടുന്നു. കടുങ്ങാനൂരിലാണ് വിവി രാജേഷ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്.

ശാസ്തമംഗലം വാര്‍ഡിലാണ് ആര്‍ ശ്രീലേഖ മത്സരിക്കുന്നത്. വി വി രാജേഷ് കൊടുങ്ങാനൂര്‍ സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും മത്സരത്തിനുണ്ട്. പാളയം വാര്‍ഡില്‍ മുന്‍ അത്‌ലറ്റ് പത്മിനി തോമസും മത്സരത്തിനുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫില്‍ സീറ്റ് ധാരണ പ്രകാരം കോര്‍പ്പറേഷനില്‍ 75 സീറ്റില്‍ സിപിഎമ്മും 17 സീറ്റില്‍ സിപിഐയും മത്സരിക്കും. സിപിഎമ്മിനായി മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ ഉള്‍പ്പെടെ മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) മൂന്നു വാര്‍ഡിലും, കേരള കോണ്‍ഗ്രസ് (ബി) ഒരു വാര്‍ഡിലും മത്സരിക്കും. ആര്‍ജെഡിക്കും കോണ്‍ഗ്രസ് എസിനും എന്‍സിപിക്കും ഓരോ വാര്‍ഡ് മത്സരത്തിന് നല്‍കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.

bjp candidate list thiruvananthapuram corporation: BJP has fielded prominent figures include former dgp r sreelekha to contest for the Thiruvananthapuram Corporation in the local elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT