രാഹുല്‍ ഗാന്ധി 
Kerala

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'

രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സുജിത് പി.കെ.

തിരുവനന്തപുരം: അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്; ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്. 2014-ല്‍ തോറ്റു; 2019-ല്‍ ജനങ്ങള്‍ തോല്‍പ്പിച്ചു. 2024-ല്‍ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങള്‍ നല്‍കിയ സന്ദേശം രാഹുല്‍ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ല'- രാജീവിന്റെ കുറിപ്പില്‍ പറയുന്നു.

'ഹിമാചല്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവര്‍ക്ക് വോട്ട് ചെയ്യാനും പോകുന്നില്ല. അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം'- രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത യുവാക്കളെ വഞ്ചിച്ച പിഎസ് സി പരിച്ചുവിടണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ എംപിമാരായ സി സദാനന്ദന്‍, പിടി ഉഷ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച.

Kerala BJP President Rajeev Chandrasekhar has launched a sharp attack against Congress leader Rahul Gandhi, telling him to go to Bangladesh and take the Jamaat-e-Islami along if he wishes to pursue politics involving anarchy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

'നല്ല ക്യൂട്ടായ വളരെ എനർജറ്റിക്കായ പയ്യൻ, ​'ഗുഡ് ബാഡ് അ​ഗ്ലി'യിൽ നസ്‌ലിനെ കാസ്റ്റ് ചെയ്തിട്ടില്ല'; തുറന്ന് പറഞ്ഞ് സംവിധായകൻ

കിയ കാരെന്‍സുമായി മത്സരിക്കാന്‍ മാരുതി, ഏഴുപേര്‍ക്ക് സുഖയാത്ര; ഫെബ്രുവരിയില്‍ വരുന്നു മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'

പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍