സുഗതന്‍   ടിവി ദൃശ്യം
Kerala

ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു

അവധി അപേക്ഷയിലെ അച്ചടക്ക നടപടിയിൽ അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്ക്ക് തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ സുഗതന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി.

സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സുഗതൻറെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ്. സുഗതനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വിവേചനബുദ്ധിയില്ലാതെ തയ്യാറാക്കിയ ഒന്നാണെന്ന് കോടതി വിലയിരുത്തി. ജൂൺ എട്ടിന് പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് യാതൊരുവിധ മനസ്സിരുത്തലോ ആത്മനിഷ്ഠമായ ബോധ്യമോ ഇല്ലാതെ തികച്ചും ലാഘവത്തോടെയും അശ്രദ്ധയോടെയുമാണ് ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദാക്കുന്നതായി കോടതി അറിയിച്ചത്.

കാപ്പ തടവുകാരനായിരിക്കെ വിയ്യൂർ ജയിലിൽ വെച്ച് കോർപ്പറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ കേരള ചരിത്രത്തിൽ ആദ്യമായി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി എന്ന നിലയിൽ സുഗതൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ജയിലിലായിരുന്ന സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ കോർപ്പറേഷൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്നാരോപിച്ച് എൽഡിഎഫ് വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപിയുടെ വാദം. തുടർന്ന് തടവിൽ കഴിയുന്നതിനാൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ സമർപ്പിച്ച ആറു മാസത്തെ അവധി അപേക്ഷ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.

ഇതിനിടെ, സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്ക്കെതിരെ സർക്കാർ എടുത്ത സസ്‌പെൻഷൻ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. തനിക്കെതിരായ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി. വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും വ്യക്തമായ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് സുഗതന് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ ഇടപെടുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്നായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ. സർക്കാർ ഹാജരാക്കിയ രേഖകളും വിശദീകരണങ്ങളും പരിഗണിച്ച ട്രൈബ്യൂണൽ സസ്‌പെൻഷൻ ഉത്തരവ് ന്യായമാണെന്ന് വിലയിരുത്തുകയായിരുന്നു

In a significant relief to the BJP leadership and the councillor himself, the Kerala High Court quashed the preventive detention under the Kerala Anti-Social Activities (Prevention) Act (KAPA) against Thiruvananthapuram Corporation BJP councillor R. Sugathan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, നാശനഷ്ടം

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണം; ഹര്‍ജി സുപ്രീംകോടതി തള്ളി

'ഇങ്ങനെ വിട്ടാല്‍ ഇഡിയാണ് 'പടച്ചോന്‍' എന്നും പറയും; ലീഗ് നേതാക്കള്‍ ഏത് അടുപ്പിലാണ്?'

'നിങ്ങളുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും'; ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ സീമ ജി നായർ

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ അഞ്ച് ഭക്ഷണങ്ങൾ