ആർ ശ്രീലേഖ  ഫെയ്സ്ബുക്ക്
Kerala

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

'എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: രാജി വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എന്ന് ശ്രീലേഖ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ശ്രീലേഖയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്:

'ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'

Sreelekha's FB Post

ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയാണ് ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതായി വാട്‌സ് ആപ്പില്‍ കുറിപ്പിട്ടത്. ഇത് ചര്‍ച്ചയായതോടെ, ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചാണ് ശ്രീലേഖയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് രാജി വെച്ചെന്ന കുറിപ്പ് ശ്രീലേഖ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മേയര്‍ സ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്ന് ശ്രീലേഖ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.

BJP Councilor R. Sreelekha's explanation regarding the resignation controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്