രൺജിത്ത് ശ്രീനിവാസൻ, കെ സുരേന്ദ്രൻ / ഫയൽ 
Kerala

രണ്‍ജിത്ത് വധക്കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് ബിജെപി; സര്‍ക്കാര്‍ നാടകം കളി അവസാനിപ്പിക്കണം

എഡിജിപി വിജയ് സാഖറെയുടെ പ്രസ്താവന പൊലീസിന്റെ നിസഹായത വെളിവാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകക്കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ബിജെപി. പൊലീസിനെക്കൊണ്ട് കേസ് തെളിയിക്കാനോ പ്രതികളെ പിടിക്കാനോ കഴിയില്ല. അതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പൊലീസും സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയാണ്. പ്രതികള്‍ സംസ്ഥാനം വിട്ടത് ഗൗരവകരമാണ്. എഡിജിപി വിജയ് സാഖറെയുടെ പ്രസ്താവന പൊലീസിന്റെ നിസഹായത വെളിവാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് എഡിജിപിയുടെ പ്രസ്താവന കാണിക്കുന്നത്. 

പൊലീസിന്റേത് ലജ്ജാകരമായ കീഴടങ്ങലാണ്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസിനും മുഖ്യമന്ത്രിക്കുമുള്ളത്. പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കാര്യം തുറന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഈ നാടകം കളി അവസാനിപ്പിക്കണം. 

കേസ് കൈമാറിയാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയും. രണ്‍ജിത് വധക്കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയില്ലെങ്കില്‍  മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം നടത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ആലപ്പുഴയിലും പാലക്കാടും എസ്ഡിപിഐ നടത്തിയ കൊലപാതകത്തില്‍ അന്തര്‍ സംസ്ഥാന ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. കൊല നടത്തിയശേഷം അന്യ സംസ്ഥാനങ്ങളില്‍ വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് എസ്ഡിപിഐ രീതിയെന്നും സാഖറെ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT