bjp district president son attacked 
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; ഇടിവള കൊണ്ട് തല പൊട്ടിച്ചു

കണ്ടാലറിയുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി തല അടിച്ചു പൊട്ടിച്ചു. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ ശൂരനാട് തെക്ക് കിടങ്ങയം വലിയത്ത് വടക്കേതിൽ പൃഥ്വിരാജിനാണ് (23) മർദ്ദനമേറ്റത്. ഇടിവള കൊണ്ടുള്ള മർദ്ദനത്തിലാണ് പൃഥ്വിരാജിന്റെ തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്സവത്തിന്റെ കെട്ടുകാഴ്ചക്കിടെ ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സമീപവാസികളായ ആകാശ്, അച്ചു, നന്ദു, കിച്ചു, വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. സംഭവത്തിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നു പൊലീസ് പറഞ്ഞു.

During the Kumaranchira festival in South Sooranad, rss workers surrounded the son of the bjp district president and beat him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവര്‍ത്തിച്ചു; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍

എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്; ഒന്‍പത് ലക്ഷത്തോളം പേര്‍ ഒഴിവാകും

58 പന്തില്‍ 108 റണ്‍സ്, അതിവേഗം കളി തീര്‍ത്ത് ഓസീസ് മടങ്ങി!

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കും; വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം ഇന്ന്

SCROLL FOR NEXT