കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗിക പീഡനവും നടന്നുവെന്ന ആരോപണത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ. ടാറ്റ കൺസൾട്ടൻസി സർവീസസ് ഇസ്ലാമിക മതപരിവർത്തന ജിഹാദിന് ഒരു കോർപറേറ്റ് മാതൃക തന്നെ സൃഷ്ടിച്ച് ചരിത്രത്തിൽ ഇടം നേടിയെന്ന് കെ എസ് രാധാകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. പ്രമാണിമാരും ഭൂപ്രഭുക്കളും കോളനി യജമാനൻമാരും അവരുടെ കുടിയാന്മാരേയും അടിമകളെയും മതം മാറ്റി ദൈവത്തെ പ്രീണിപ്പിച്ച് സ്വർഗരാജ്യ പ്രവേശനം ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഒരു കോർപറേറ്റ് സ്ഥാപനത്തെ മതപരിവർത്തന വേദിയാക്കി മാറ്റിയതിൻ്റെ മഹത്വം ടാറ്റയ്ക്ക് അവകാശപ്പെട്ടതാണ്. ഇവ്വിധം മതം മാറ്റം നടത്തിയിരുന്നവരും ഇപ്പോൾ നടത്തുന്നവരും സെക്യുലറിസ്റ്റുകളാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. വിചിത്രമായ രീതിയിലാണ് ടാറ്റ സെക്യുലറിസം നടപ്പിലാക്കുന്നത്. ടാറ്റയുടെ സെക്യുലറിസം എന്നാൽ ഇസ്ലാം മതപ്രീണനം എന്നാണർത്ഥം. ഹിന്ദുമത നിന്ദയും അവഹേളനവുമാണ് സെക്യുലറിസം എന്ന ധാരണ ടാറ്റയും പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളെ എങ്ങനെ വേണമെങ്കിലും അവഹേളിക്കാമെന്നാണ് ടാറ്റയും കരുതുന്നത്.
ക്രിസ്ത്യാനിക്ക് വേണ്ടി ക്രിസ്തുമസ് ഒഴിവുദിനമാക്കിയ ടാറ്റ നവരാത്രിയും ദീപാവലിയുമടക്കം ഒരു ദിവസം പോലും ഒഴിവ് ദിന പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ഹിന്ദുമതത്തെ ദ്രോഹിക്കാനും ഇസ്ലാം മതത്തെ പ്രോത്‌സാഹിപ്പിക്കാനും ടാറ്റ തീരുമാനിച്ചത് എന്തിൻ്റെ പേരിലാണ് ?. ഇതിൻ്റെ കാരണം തേടിപ്പോകുമ്പോഴാണ് സൗദി അറേബ്യയിലെ കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിയുടെ പേര് തെളിഞ്ഞു വരുന്നത്. കോർപറേറ്റ് മതം മാറ്റ ജീഹാദിന് അരങ്ങൊരുക്കുന്ന ടി സി എസ് സമൂഹത്തിൽ സംഘർഷം വളർത്താനാണ് ശ്രമിക്കുന്നതെന്നും ഡോ. കെ എസ് രാധാകൃഷ്ണൻ പറയുന്നു.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ടി സി എസ് എന്ന ഇസ്ലാമിക മതപരിവർത്തന ജിഹാദിന് ഒരു കോർപറേറ്റ് മാതൃക
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഇസ്ലാമിക മതപരിവർത്തന ജിഹാദിന് ഒരു കോർപറേറ്റ് മാതൃക തന്നെ സൃഷ്ടിച്ച് ചരിത്രത്തിൽ ഇടം നേടി. തൊഴിലിട പ്രവർത്തന പരിധിയെ മതപരിവർത്തന ജിഹാദിൻ്റെ വേദിയാക്കി മാറ്റിയ ആദ്യ മുതലാളിമാർ ഇവരല്ല. പ്രമാണിമാരും ഭൂപ്രഭുക്കളും കോളനി യജമാനൻമാരും അവരുടെ കുടിയാന്മാരേയും അടിമകളെയും മതം മാറ്റി ദൈവത്തെ പ്രീണിപ്പിച്ച് സ്വർഗരാജ്യ പ്രവേശനം ഉറപ്പാക്കിയിരുന്നു. എന്നാൽ ഒരു കോർപറേറ്റ് സ്ഥാപനത്തെ മതപരിവർത്തന വേദിയാക്കി മാറ്റിയതിൻ്റെ മഹത്വം ടാറ്റയ്ക്ക് അവകാശപ്പെട്ടതാണ്. ഇവ്വിധം മതം മാറ്റം നടത്തിയിരുന്നവരും ഇപ്പോൾ നടത്തുന്നവരും സെക്യുലറിസ്റ്റുകളാണ് എന്നാണ് അവർ അവകാശപ്പെടുന്നത്.
വിചിത്രമായ രീതിയിലാണ് ടാറ്റ സെക്യുലറിസം നടപ്പിലാക്കുന്നത് . ഈ സ്ഥാപനം അതിൻ്റെ ഔദ്യോഗിക ഒഴിവ് ദിന കലണ്ടർ പ്രസിദ്ധീകരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ കണ്ടു. ആകെ ഒഴിവ് ദിനങ്ങൾ 12. ജനുവരി 26, ഡിസംബർ 25, ആഗസ്റ്റ് 15 എന്നിവ കഴിഞ്ഞാൽ ഒൻപത് ദിവസങ്ങൾ ഒഴിവ് നൽകിയിട്ടുള്ളത് ഇസ്ലാംമത ആചാരങ്ങൾക്കാണ്. ഈ ഒഴിവ് ദിനങ്ങളിൽ ഒന്ന് പോലും ഹിന്ദുമത ആചാരങ്ങൾക്കായി നീക്കി വെച്ചിട്ടില്ല. ടാറ്റയുടെ സെക്യുലറിസം എന്നാൽ ഇസ്ലാം മതപ്രീണനം എന്നാണർത്ഥം. ഹിന്ദുമത നിന്ദയും അവഹേളനവുമാണ് സെക്യുലറിസം എന്ന ധാരണ ടാറ്റയും പ്രചരിപ്പിക്കുന്നുണ്ട്. തൻ്റെ സ്ഥാപനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ഹീനകൃത്യം അറിയാതിരിക്കത്തക്ക വിധം നിഷ്കളങ്കനാണ് ടാറ്റ ചെയർമാൻ ചന്ദ്രശേഖരൻ എന്ന് കരുതാൻ കഴിയുമോ ? ടാറ്റ ചെയ്യുന്നതെന്തും സെക്യുലറിസമാണെന്ന് മാലോകർ ധരിക്കണം എന്നാണ് മാന്യനായ ടാറ്റാ മുതലാളി ആഗ്രഹിക്കുന്നത്. ഒരു കാര്യം വ്യക്തം. ഇത്രയേറെ ഒഴിവ് ദിനങ്ങൾ ഒരു മതത്തിനു മാത്രമായി നീക്കി വെക്കുകയും ഇവിടത്തെ മഹാഭൂരിപക്ഷ മതത്തെ അവഗണിക്കുകയും ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടായിരിക്കും.
ജീവനും വിശ്വാസവും സംരക്ഷിക്കാനായി, ഉടുതുണിക്ക് മറുതുണിയില്ലാതെ, ഇറാനിൽ നിന്നും അഭയാർത്ഥികളായി എത്തിയ പാർസികൾക്ക് അഭയം നൽകി അവരെ സംരക്ഷിച്ച ഒരു മഹാസംസ്കാരമാണ് ഹിന്ദുമതം. ഇന്ത്യയിൽ ടാറ്റ നടത്തുന്ന ഈ സ്ഥാപനത്തിൻ്റെ ഒഴിവുദിന പട്ടികയിൽ ഒരു ദിവസം പോലും ഹിന്ദുമതത്തിന് വേണ്ടി ടാറ്റ മാറ്റിവെച്ചില്ല. ഇതിനെ കൃതഘ്നത എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ക്രിസ്ത്യാനിക്ക് വേണ്ടി ക്രിസ്തുമസ് ഒഴിവുദിനമാക്കിയ ടാറ്റ നവരാത്രിയും ദീപാവലിയുമടക്കം ഒരു ദിവസം പോലും ഒഴിവ് ദിന പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ഹിന്ദുക്കളെ എങ്ങനെ വേണമെങ്കിലും അവഹേളിക്കാമെന്നാണ് ടാറ്റയും കരുതുന്നത്. പേർഷ്യയിൽ, ഇന്നത്തെ ഇറാനിൽ, നിലനിന്നിരുന്ന പാർസി മതത്തെ സംഹരിച്ചത് ഇസ്ലാം മതമാണ്. അവരുടെ ആക്രമണം ഭയന്നാണ് 716ൽ ഇന്നത്തെ ടാറ്റയുടെ പൂർവ്വികർ ഗുജറാത്തിൽ എത്തിയത്. അന്ന് അവർക്ക് അഭയം നൽകിയ ഹിന്ദുമതത്തെ ദ്രോഹിക്കാനും ഇസ്ലാം മതത്തെ പ്രോത്‌സാഹിപ്പിക്കാനും ടാറ്റ തീരുമാനിച്ചത് എന്തിൻ്റെ പേരിലാണ് ?. ഇതിൻ്റെ കാരണം തേടിപ്പോകുമ്പോഴാണ് സൗദി അറേബ്യയിലെ കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിയുടെ പേര് തെളിഞ്ഞു വരുന്നത്.
ദവ (dawah) നിർവഹിക്കുന്നതിന് വേണ്ടി ലോകത്തുള്ള സർവ്വകലാശാലകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും സാഹിത്യ അക്കാദമികൾക്കും ഈ സർവ്വകലാശാല പണം നൽകുന്നുണ്ട്. ഇതിനായി, ലോകത്തുള്ള ഇസ്ലാമിക രാജ്യങ്ങൾ, അവരവരുടെ വിഹിതം ഈ സർവ്വകലാശാലയിലെ ദവ നിധിയിലേക്ക് സംഭാവനയായി നൽകുന്നുണ്ട്. ദവ എന്നാൽ ആഗോള വ്യാപകമായി ഇസ്ലാം മതത്തിലേക്ക് ആളെ കൂട്ടുക എന്നാണർത്ഥം. അവർ പറയുന്നത്, ദവ യിലൂടെ, ഒരേ ഒരു മഹത്തായ മതത്തിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് ചെയ്യുന്നത് എന്നാണ്. ആ വാക്കിൻ്റെ അർഥം അതാണെന്നും പറയപ്പെടുന്നു. അർത്ഥം എന്തു തന്നെ ആയാലും സംഭവം വെറും മതപരിവർത്തനമാണ്. ഈ ആവശ്യത്തിനായി സൗദി അറേബ്യ മാത്രം, 1982 മുതൽ 2005 വരെയുള്ളകാലയളവിൽ 75 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങൾ നൽകിയ പണത്തിൻ്റെ കൃത്യം കണക്ക് ലഭ്യമല്ല. ഈ പണം കൊണ്ട് രണ്ടായിരം സ്കൂളുകൾ, 200 കോളേജുകൾ, 210 പഠന കേന്ദ്രങ്ങൾ, 1500 പള്ളികൾ എന്നിവ പണിതു എന്നാണ് സൗദി അറേബ്യ പരസ്യമായി പറയുന്നത്. കേരളത്തിലെ ദേശീയ പാതക്ക് ഇരുവശത്തും പള്ളികൾ പണിതത് ഈ പണം സ്വീകരിച്ചാണെന്ന് പണ്ടേ ആക്ഷേപം ഉണ്ടായിരുന്നു. മതപരിവർത്തനത്തിനായും അവർ ഫണ്ട് നൽകുന്നുണ്ട്. ആ ഫണ്ട് ഉപയോഗിച്ചാണ് മാധവിക്കുട്ടി അടക്കമുള്ളവരെ റിയാലുവിൻ്റെ നേതൃത്വത്തിൽ മതം മാറ്റി ഇസ്ലാമാക്കിയത്. ലൗ ജിഹാദിൻ്റെ ഇരകളാക്കി ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മാറ്റിയതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ഇതെല്ലാം സെക്യുലർ പ്രവർത്തനങ്ങളാണ് എന്നാണ് മുസ്ലിം ലീഗുകാർ അവകാശപ്പെടുന്നത്. ഒരു കാര്യം ഓർക്കണം മതം മാറണമെങ്കിൽ രണ്ടു മതങ്ങളെ താരതമ്യം ചെയത് ആഴത്തിൽ പഠിക്കണം. അതിനു ശേഷം മതം Aയെക്കാൾ നല്ലത് മതം Bയാണെന്ന് സ്ഥാപിക്കണം. അതിന് ശേഷം മാത്രമെ ഏതൊരാൾക്കും സ്വന്തം മതം ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനും കഴിയൂ. ഇതാകട്ടെ അത്ര എളപ്പമുള്ള കാര്യവും അല്ല. അപ്പോൾ ഈ കൂട്ടമതം മാറ്റം എന്നാൽ എന്താണർത്ഥം.
ഒരു മതത്തിൻ്റേയും സാരാംശം ഗ്രഹിക്കാൻ കഴിയാത്ത മനുഷ്യരെ അധികാരം, പണം, പദവി, പ്രശസ്തി ഇവയെല്ലാം ഒരുമിച്ചോ ഇവയിൽ ഏതെങ്കിലും ചില കാര്യങ്ങൾ ഭാഗികമായോ നൽകി ഒന്നും തെരിയാത്തവരാക്കി മാറ്റുന്നതാണ് ഇന്നു നടക്കുന്ന മതം മാറ്റങ്ങൾ. മതം മാറ്റത്തിനായി ഇറങ്ങി തിരിക്കുന്നവൻ പ്രചരിപ്പിക്കുന്നത് അവൻ്റെ മതം മാത്രമാണ് മഹത്തമം എന്നാണ്. ബാക്കി മതങ്ങളെല്ലാം അധമമാണ് എന്നാണ്. ഇങ്ങനെ ഒരുവൻ പറഞ്ഞാൽ, ഇതേയുക്തി ഉപയോഗിച്ച് അപരനും അങ്ങനെ പറയാൻ അവകാശമുണ്ടെന്നു സമ്മതിക്കേണ്ടിവരും. ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ കലഹവും സംഘർഷവും ആയിരിക്കും ഫലം. അതുകൊണ്ട് , കോർപറേറ്റ് മതം മാറ്റ ജീഹാദിന് അരങ്ങൊരുക്കുന്ന ടി സി എസ് സമൂഹത്തിൽ സംഘർഷം വളർത്താനാണ് ശ്രമിക്കുന്നത് എന്ന കാര്യം അവർ മറക്കരുത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates