Rajeev Chandrasekhar facebook
Kerala

ട്രെഡ് മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്; അപകടം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രെഡ് മില്ലില്‍ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞു. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചാല്‍ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.

എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം - ട്രെഡ് മില്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

BJP Leader Rajeev Chandrasekhar Injured in Treadmill Accident: The incident serves as a reminder to exercise caution while using electronic devices during workouts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

SCROLL FOR NEXT