നിതിന്‍ നബിന്‍ 
Kerala

രണ്ട് ദിവസത്തെ സന്ദര്‍ശനം; ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും. 6,7 തീയതികളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് അറിയിച്ചു.

6 ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം സ്വീകരണം നല്‍കും. ബിജെപി കോര്‍ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന നിതിന്‍ നബിന്‍ അങ്കമാലിയില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

7 ന് രാവിലെ കാലടിയില്‍ ആദിശങ്കര ജന്മഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലെത്തി, വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുബജറ്റ് ചര്‍ച്ചയിലും നിതിന്‍ നബിന്‍ പങ്കെടുക്കും. വൈകിട്ട് തൃശൂര്‍ നിയമസഭാ മണ്ഡല നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം നെടുമ്പാശേരി വഴി ഡല്‍ഹിക്ക് മടങ്ങും.

BJP national president Nitin Nabin to arrive in Kerala on two-day visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT